ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2019 മുതല്‍ 2024 വരെയുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്. 2016, 2017, 2018 കാലഘട്ടത്തിലാണ് കേരളത്തിലെ ഏറ്റവും അധികം ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍ 218 മരണങ്ങളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ വര്‍ഷം ഒന്നര മാസത്തിനിടെ നാലു ഡെങ്കി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1104198 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 1516 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ മാത്രം 301 പേര്‍ മരണപ്പെട്ടു. ഈ കാലയളവില്‍ കേരളത്തില്‍ 52,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.