പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

അഭിറാം മനോഹർ

വ്യാഴം, 14 നവം‌ബര്‍ 2024 (12:43 IST)
സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഒരു മാസത്തിനിടെ മാത്രം 8 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി പടരുന്നതിന് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
 
ആരോഗ്യവകുപ്പ് ഒടുവില്‍ അപ്‌ഡേറ്റ് ചെയ്ത കണക്കനുസരിച്ച് 9803 പേര്‍ ഇക്കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്. 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. ഒരു മാസത്തെ കണക്കുകള്‍ പ്രകാരം 179 പേര്‍ക്ക് എലിപ്പനി പിടിപ്പെട്ടു. 150 ഓളം പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.8 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ എലിപ്പനിയാണോ എന്ന് സംശയിക്കുന്ന 4 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
 
 സംസ്ഥാനത്ത് ഇടവിട്ട് പെയ്യുന്ന മഴയാണ് ഡെങ്കിപ്പനിക്കും എലിപ്പനിക്കും കാരണമെന്നും പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍