പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന കഠിനമായ നീർക്കെട്ട്, 20കാരനിൽ ഡെങ്കിപ്പനിയുടെ അപൂർവ വകഭേദം

അഭിറാം മനോഹർ

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:20 IST)
ചികിത്സ തേടിയെത്തിയ ഇരുപത് വയസ്സുള്ള രോഗിയില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. ഒരാഴ്ചയായുള്ള പനിയും പേശിവേദനയേയും തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞും ശക്തമായ പനി തുടര്‍ന്നതിനാല്‍ മറ്റ് പരിശോധനകള്‍ക്ക് വിധേയമാക്കിയതോടെയാണ് പല അവയവങ്ങളെയും കഠിനമായ നീര്‍വീക്കം ബാധിച്ചതായി കണ്ടെത്തിയത്.
 
തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ രോഗിക്ക ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം( ഹീമോഫോഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. രോഗി മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിച്ചെന്നും ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളേജ് വാര്‍ത്താസമ്മേളനത്തില്‍ പര്‍റഞ്ഞു.
 
 എച്ച്എല്‍എച്ച് സിണ്ഡ്രോം എന്ന ഈ അപൂര്‍വ പ്രതിഭാസം രക്താര്‍ബുദത്തിലും മറ്റ് കാന്‍സര്‍ രോഗാവസ്ഥകളിലുമാണ് കാണാറുള്ളത്. ഡെങ്കിപ്പനിയോട് അനുബന്ധിച്ച് വളരെ അപൂര്‍വമായി മാത്രമെ ഈ രോഗാവസ്ഥ ഉണ്ടാവാറുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍