സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും സംസാരിച്ചു, ഭർത്താവിനെ കാണണം; നിലപാടിൽ ഉറച്ച് ഹാദിയ

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (10:12 IST)
ഭാർത്താവ് ഷെഫീൻ ജഹാ‌നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഹാദിയ. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ ഹാദിയ സേലത്തെ കോളജിലെത്തിയ ഹാദിയ മ്നോര ന്യൂസിനോട് പ്രതികരിച്ചു. 
 
ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും ഹാദിയ പറഞ്ഞു. തന്റെ മാനസികനിലയെ കുറിച്ച് സംശയമുള്ളവർക്ക് അത് പരിശോധിക്കാമെന്നാണ് ഹാദിയ പറയുന്നത്.
 
ഷെഫീനെ കാണണം, മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. ആറു മാസം വീട്ടിലായിരുന്നുവെന്നും ഇനി ആദ്യം ഭർത്താവിനെയാണ് ആദ്യം കാണേണ്ടതെന്നും ഹാദിയ പറഞ്ഞു. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണിൽ സംസാരിച്ചുവെന്നും ഹാദിയ പറഞ്ഞു.
 
വീട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ വ്യക്തമാക്കി. ഇതിനായി ശിവശക്തി യോഗ സെന്ററിൽനിന്നു കൗൺസിലിങ്ങിനായി ആളു വന്നിരുന്നു. കൗൺസിലിങ്ങിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article