ഹാദിയകേസില്‍ സുപ്രിംകോടതിയുടെ ഉത്തരവ് വന്നതിനുശേഷം നിരവധി പേരാണ് അതിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ആ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞ് സുധ രാധിക എന്ന സാമൂഹ്യ പ്രവര്‍ത്തക എത്തിയിരിക്കുന്നു. ഒരു ഏഴാം കൂലിയുടെ ജീവിതച്ചെലവ് കേരള - തമിഴ്‌നാട് സർക്കാരുകൾ ഏറ്റെടുക്കണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്.
നാട്ടിൽ ചെന്നശേഷം വേണം മതം മാറാൻ. കിട്ടുന്ന ജോലികൾ കളഞ്ഞു കുളിച്ചു നടന്നതുകൊണ്ട് സ്വന്തമായ സമ്പാദ്യമില്ല. മാത്രവുമല്ല വിയർപ്പിന്റെ അസുഖമുണ്ട് . അത്തരക്കാർക്ക് ചെയ്യാവുന്ന ഒരേ ഒരു പണി മതം മാറി കുറച്ച് കുഴപ്പങ്ങൾ മാർക്കറ്റ് ചെയ്യുകയാണ്. മറ്റാരു കൈവിട്ടാലും കോടതി പിന്നെ പിടിച്ച് സർക്കാരിനെ ഏൽപ്പിക്കും. അങ്ങനെ സർക്കാർ ചെലവിൽ സിനിമയെടുത്തു കഴിയാം. ആരോടും പറയരുത് - ഐഡിയ എങ്ങനെയുണ്ട് എന്നും സുധ രാധിക മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നു.