‘അനുപമം ഈ ധീരത ’; തോമസ് ചാണ്ടി വിഷയത്തില്‍ കളക്ടര്‍ അനുപമയ്ക്ക് അഭിനന്ദനങ്ങളുമായി ജോയ്മാത്യു

വ്യാഴം, 16 നവം‌ബര്‍ 2017 (14:24 IST)
തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങളെ കുറിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിന് ആലപ്പുഴ കളക്ടര്‍ ടിവി അനുപമയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കളക്ടറുടെ ധീരതയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം തന്റെ തന്റെ ഫേസ്ബുക്കിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
 
'ഇത്തരം ഉദ്യോസഥരെ നിര്‍വീര്യരാക്കാതിരിക്കലാണു യഥാര്‍ഥ ഭരണകൂടം ചെയ്യേണ്ടതെന്നും ജനപക്ഷത്ത് നിന്നിരുന്ന മറ്റു ഉദ്യോഗസ്ഥരുടെ ഗതി അറിയാവുന്ന നമുക്ക് അനുപമയുടെ കാര്യത്തില്‍ പ്രതീക്ഷക്ക് ന്യായമുണ്ടോയെന്നായിരുന്നു' ജോയ് മാത്യുവിന്റെ പോസ്റ്റ്.
 
കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി കായല്‍ കയ്യേറ്റ വിവാദത്തില്‍ രാജിവെച്ചത്. എന്നാല്‍ ഗതാഗതമന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച ശേഷം തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍