ജുൺ എട്ടുമുതൽ ആരാധനാലയങ്ങൾക്ക് തുറന്നു പ്രവർത്തിയ്ക്കുന്നതിനായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രായം, കർശനമായ നിയന്ത്രണങ്ങളോടെയാണ് ആരാധനായലങ്ങൾ തുറക്കുന്നത്. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ ഭക്തരെ തൊടാൻ അനുവദിയ്ക്കരുത് എന്നും, പ്രസാദം തീർത്ഥം എന്നിവ നൽകരുത് എന്നും മർഗ നിർദേശത്തിൽ പറയുന്നു.
വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിയ്ക്കരുത്.
പ്രസാദം തീർത്ഥം എന്നിവ നൽകാൻ പാടില്ല.
പ്രവേശന സ്ഥലത്ത് താപനില പരിശോധിയ്ക്കാനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണം.
ആരാധനാലയങ്ങളിൽ കയറും മുൻപ് കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
പ്രവേശനം രോഗലക്ഷണം ഇല്ലാത്തവർക്ക് മാത്രം, മാസ്കുക് ധരിയ്ക്കാത്തവരെ പ്രവേശിപ്പിയ്ക്കരുത്.
സമൂഹ പ്രർത്ഥനയ്ക്കുള്ള പായ സ്വയം കൊണ്ടുവരണം, എല്ലാവർക്കും ഒരു പായ അനുവദിയ്ക്കില്ല
വലിയ ആൾകൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിയ്ക്കരുത്.
കൃത്യമായ ഇടവേളകളിൽ ആരാധനാലയങ്ങൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
65വയസിന് മുകളിലുള്ളവരും, 10 വയസിന് താഴെയുള്ളവരും, ഗർഭിണികളും, മറ്റു അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ തുടരണം