ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,93,117, രോഗബാധിതർ 67 ലക്ഷത്തിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക് കുതിയ്ക്കുന്നു. 66,97,534 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 5,000 ലധികം പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ബ്രസീലിൽ 1,337 പേരും അമേരിക്കയിൽ 1,029 പേരും, മെക്സികോയിൽ 1,092 പേരുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,93,117 ആയി.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഗുരുതരമായ നിലയിലേയ്ക്ക് നിങ്ങുകയാണ്. 2,26,713 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 8,944 പേർ ഗുരുതരാവസ്ഥയിലാണ്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതതൽ കൊവിഡ് ബാധിതർ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 17,083 പേരാണ് അമേരിക്കയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.