എന്‍ ശ്രീനിവാസന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2015 (16:44 IST)
മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് സുപ്രീം കോടതി. വിലക്ക് നിലവിലുണ്ടായിട്ടും ഫെബ്രുവരി എട്ടിന് നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിയൊണ് സുപീം കോടതി വിമര്‍ശിച്ചത്. ശ്രീനിമാസന്റെ നടപടി ശരിയായില്ലെന്നും കോടതി പറഞ്ഞു.

ജനുവരി 22ന്  പുറപ്പെടുവിച്ച വിധിയില്‍  ഐപിഎല്ലില്‍ സാമ്പത്തിക താല്‍പര്യങ്ങളുള്ളവര്‍ക്കു ബിസിസിഐ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ചുമതലവഹിക്കാനും കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് ഫെബ്രുവരി എട്ടിന് ചെന്നൈയില്‍ നടന്ന ബിസിസിഐയുടെ പ്രവര്‍ത്തക സമിതിയില്‍ എന്‍.ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ ബിഹാര്‍ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ സമീപിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article