പാമൊലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സുപ്രീംകോടതിയില്‍ വിശദീകരണം നല്കി. കേസില്‍ വിഎസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന വിമര്‍ശനം സുപ്രീം കോടതി ഉന്നയിച്ചതിനു മറുപടിയായാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. രാഷ്ട്രീയലാഭത്തിനല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് കേസില്‍ കക്ഷി ചേര്‍ന്നത് എന്നാണ് വിഎസ് വിശദീകരണം നല്‍കിയത്.
കേസില്‍ വിഎസിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിഎസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേസ് വലിച്ചു നീട്ടുന്നത് അംഗീകരിക്കാനാവില്ല. പുതിയ രേഖകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.