Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (13:06 IST)
പാകിസ്ഥാനെതിരായ സൈനിക നടപടിക്ക് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ ബ്രാഞ്ച്( എക്യുഐഎസ്( ആണ് പ്രസ്താവന ഇറക്കിയത്. അസ്- സഹാബ് മീഡിയയിലൂടെയാണ് പ്രസ്ഥാവന. മെയ് 6ന് രാത്രിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനിലെ ജനവാസകേന്ദ്രങ്ങളും പള്ളികളും ആക്രമിച്ചെന്നും ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്.
 
 
 അല്‍-ഖാഇദ ഇന്ത്യന്‍ സബ്കണ്ടിനെന്റ് (AQIS)ഇറക്കിയ പ്രസ്താവനയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധത്തെ 'ജിഹാദ് ഫി സബീലില്ലാഹ്' (ദൈവമാര്‍ഗ്ഗത്തിലെ പോരാട്ടം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ 'അല്ലാഹുവിന്റെ വാക്ക് ഉയര്‍ത്തുന്നതിനും മുസ്ലിംകളെ സംരക്ഷിക്കുന്നതിനും ഒടുങ്ങാത്ത അടിച്ചമര്‍ത്തലിന് ഇരയാകുന്ന കശ്മീര്‍, ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി പോരാടണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
 
 
2025 മെയ് 6-ന് രാത്രി ഇന്ത്യന്‍ 'ഭഗ്വ' സര്‍ക്കാര്‍(മോദി സര്‍ക്കാര്‍) പാകിസ്ഥാനില്‍ 6 സ്ഥലങ്ങളില്‍ ബോംബിങ് നടത്തി. പ്രത്യേകിച്ച് മസ്ജിദുകളും മുസ്ലിം കുടിയേറ്റ പ്രദേശങ്ങളുമാണ് ലക്ഷ്യമിട്ടതി.  . ഇതില്‍ നിരവധി മുസ്ലിംകള്‍ ഷഹീദായി. പഹല്‍ഗാമില്‍ നടന്ന സമീപകാല സംഭവത്തോടെയല്ല ഇന്ത്യയുടെ ഇസ്ലാമിനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. ദശകങ്ങളായി മുസ്ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടിച്ചമര്‍ത്തലുകളാണ് അനുഭവിക്കുന്നത്.  സൈനിക, രാഷ്ട്രീയ, സാംസ്‌കാരിക, ഐഡിയോളജി, മീഡിയ എന്നീ മേഖലകളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ ഇന്ത്യക്കെതിരായ ജിഹാദില്‍ ഐക്യപ്പെടണമെന്നും ഇതിനായി കശ്മീര്‍ മുതല്‍ ഹിന്ദുസ്ഥാന്‍ വരെയുള്ള മുസ്ലിംകള്‍ ഈ പോരാട്ടത്തില്‍ പങ്കാളികളാകണം' എന്നുമാണ് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍