ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി
ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. ഇത് സംബന്ധിച്ച് സ്റ്റാര്‍സ്‌പോര്‍ട്‌സ് നല്‍കിയ ഹര്‍ജി സൂപ്രീം കോടതി തള്ളി. സംപ്രേഷണത്തിനായി മറ്റ് ചാനലുകളുടെ ഫീഡുകള്‍ ദൂരദര്‍ശന് ഉപയോഗിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
സംപ്രേഷണത്തിനായി കോടിക്കണക്കിന് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ദൂരദര്‍ശനിലൂടെ കളികള്‍ ഉപയോഗിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. നിലവില്‍ ഇഎസ്പിഎന്‍, സ്റ്റാര്‍ എന്നീ ടെലിവിഷന്‍ കമ്പനികള്‍ക്കാണ് ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതിയുള്ളത്.