ഉത്തരേന്ത്യയിൽ ശക്തമായ ഇടിയിലും മിന്നലിലും 40 മരണം; പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Webdunia
ചൊവ്വ, 29 മെയ് 2018 (14:58 IST)
ഉത്തരേന്ത്യയിൽ ശക്തമായ ഇടിയും മിന്നലും തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി ശക്തമായ കാറ്റും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീതി വിതക്കുകയാണ്. 
 
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥനങ്ങളിൽ നിന്നുമാ‍ണ് കൂടുതൽ മരണങ്ങളും റിപോർട്ട് ചെയ്തിരിക്കുന്നത്.  ബീഹാറിൽ 16, ഝാര്‍ഖണ്ഡിൽ 12,  ഉത്തർ പ്രദേശിൽ 14 പേരുമാണ് മിന്നലേറ്റ് മരിച്ചത്. 28ഓളം ആളുകൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 മുതൽ 70 വരെ കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article