മുഖത്തെ എണ്ണമയം പലരേയും അലട്ടുന്ന വലിയ പ്രശ്നമാണ് നമ്മുടെ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം ഇതിനു കാരണമാകാറുണ്ട്. മുഖ സൌന്ദര്യത്തെ തന്നെ കാര്യമായി ഇത് ബാധിക്കുന്നതിനാൽ മുഖത്തെ എണ്ണമയം അകറ്റാൻ പല പരീക്ഷണങ്ങളിലുമാണ് മിക്കവരുരും.
എന്നാൽ മുഖത്തെ അമിതമായ എണ്ണമയം അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. മാംസാഹരത്തിന്റെ അളവും കുറക്കണം. വൈറ്റമിൽ എ ഏറെ അടങ്ങിയിരിക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ്.
കൃത്യമായി വ്യായാമം ചെയ്യണം എന്നു പറയുന്നതിനു പിന്നിൽ സൌന്ദര്യം എന്ന കാര്യ കൂടിയുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ശരിരത്തിൽ ഉള്ള കൊഴുപ്പിന്റെ അളവ് കുറക്കുന്നതിനും ഇത് സഹായിക്കും.
ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേറ്റ ഉടനെയും മുഖം കഴുകുന്നത് അമിതമായ എണ്ണയുടെ ഉല്പാതനത്തെ തടയും. പ്രകൃതിദത്തമായ ഫേഷ്യലുകൾ മുഖം കഴുകുന്നതിന് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തവ വിപരീത ഫലം ചെയ്തേക്കും.