സ്‌ത്രീകളുടെ ലൈംഗിക ശേഷി മെച്ചപ്പെടുത്താനും കുടവയര്‍ കുറയ്‌ക്കാനും ആപ്പിൾ
തിങ്കള്‍, 28 മെയ് 2018 (16:57 IST)
മനുഷ്യ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന വിറ്റാമിനുകളുടെ കലവറയാണ് ആപ്പിള്‍. സ്‌ത്രീയും പുരുഷനും മടികൂടാതെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പഴമാണ് ആപ്പിൾ.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കാന്‍സറിനു കാരണമാകുന്ന കാർസിയോജെൻസ് നീക്കം ചെയ്യാനും ആപ്പിൾ കഴിക്കുന്നതു കൊണ്ട് സാധിക്കും
അമിതവണ്ണമുള്ളവര്‍ക്ക് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും 85 ശതമാനവും ജലാംശമുള്ള ആപ്പിൾ ഉത്തമമാണ്. കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക വേളയില്‍ ശരീരത്ത് ജലാംശം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കരുത്ത് പകരുന്നതിനും ആപ്പിള്‍ സഹായ പ്രധമാണ്.
ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ, ഭക്ഷണത്തിലെ അമിത കൊഴുപ്പിനെ ശരീരം വലിച്ചെടുക്കുന്നതിൽ നിന്നു തടയുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നാനും ഇതു സഹായിക്കുന്നു. ദഹനത്തിനും മലശോധനയ്ക്കും സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും. ഇതുവഴി കൂടിയ തോതില്‍ ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്‍ഛയുടെ മായികലോകത്ത് എത്താന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.