7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇടയ്ക്കിടെ അസുഖം വരുന്നത് സാധാരണമാണ്, കാരണം അവരുടെ രോഗപ്രതിരോധ ശേഷി പൂര്‍ണ്ണമായി വികസിച്ചിട്ടില്ല. സാധാരണ അണുബാധകളെ ചെറുക്കാന്‍ അവരുടെ രോഗപ്രതിരോധ ശേഷിക്ക് കൂടുതല്‍ സമയം വേണ്ടി വന്നേക്കാം. കുട്ടികള്‍ പ്രീസ്‌കൂളിലോ മറ്റ് പുറത്തെ സാഹചര്യങ്ങളിലോ കൂടുതല്‍ തവണ പോകാന്‍ തുടങ്ങുമ്പോള്‍, അവര്‍ വ്യത്യസ്ത രോഗകാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഏറ്റവും സാധാരണമായ രോഗങ്ങളില്‍ ജലദോഷം, പനി, വയറ്റിലെ അണുബാധകള്‍ എന്നിവ ഉള്‍പ്പെടുന്നു. നല്ല കാര്യം എന്തെന്നാല്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്.
പുതിയ സൂക്ഷ്മാണുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും എതിരെയുള്ള ശരീരത്തിന്റെ സ്വയം പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന്റെ നിര്‍മ്മാണം സമീകൃതാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം, നല്ല ശുചിത്വം, സമ്മര്‍ദ്ദ നിയന്ത്രണം തുടങ്ങിയ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശുചിത്വക്കുറവ്, തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍, ആരോഗ്യ സംരക്ഷണത്തിനുള്ള പരിമിതമായ സമയം എന്നിവ ഒരു കുട്ടിയുടെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും അവര്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവലോകനം ചെയ്യേണ്ട മൂന്ന് പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്നാമതായി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ കൃത്യമാണോയെന്ന് ഉറപ്പാക്കണം. വാക്‌സിനേഷന്‍ ഡോസുകളുടെ കാര്യത്തില്‍ സമയവും ശരിയായ ഷെഡ്യൂളും വളരെ പ്രധാനമാണ്. പ്രധാനപ്പെട്ട ബൂസ്റ്റര്‍ ഡോസുകള്‍ നഷ്ടപ്പെട്ടാല്‍ മുന്‍ ഷോട്ടുകള്‍ അസാധുവാകും. നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധ ശേഷി ഉറപ്പാക്കാന്‍ വാക്‌സിനേഷന്‍ ചാര്‍ട്ടുകള്‍ പതിവായി പരിശോധിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ സ്വാധീനം കാരണം ഇത് ഒരു 'മാജിക് വിറ്റാമിന്‍' ആയി കണക്കാക്കപ്പെടുന്നു. കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്ത് നിലനിര്‍ത്തുന്നതിലൂടെ ശക്തമായ അസ്ഥികള്‍ നിര്‍മ്മിക്കുന്നതിനും കുട്ടികളില്‍ റിക്കറ്റുകള്‍ തടയുന്നതിനു ഇത് സഹായിക്കുന്നു.
വിറ്റാമിന്‍ ഡി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൂടാതെ കുട്ടികളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങള്‍ തടയുന്നതിന് ശുപാര്‍ശ ചെയ്യുന്ന രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളെക്കുറിച്ചോ പ്രതിരോധ മരുന്നുകളെക്കുറിച്ചോ മാതാപിതാക്കള്‍ ശിശുരോഗ വിദഗ്ധരുമായി സംസാരിക്കുന്നത് നല്ലതാണ്. പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, സിങ്ക് തുടങ്ങിയ പ്രകൃതിദത്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നവ, തൈരില്‍ നിന്നുള്ള പ്രോബയോട്ടിക്‌സ്, അവോക്കാഡോകളില്‍ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍, കൊഴുപ്പുള്ള മത്സ്യം, നട്‌സ് എന്നിവ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അലോപ്പതി സപ്ലിമെന്റുകളും കൗണ്ടറില്‍ ലഭ്യമാണ്, പക്ഷേ നിങ്ങളുടെ ശിശുരോഗ വിദഗ്ദ്ധന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ മാത്രമേ അവ ഉപയോഗിക്കാവൂ.