കയ്‌പ്പയ്‌ക്ക എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും കയ്ക്കും. കയ്പ്പുള്ളതിനാൽ പാവയ്‌ക്ക പലര്‍ക്കും ഇഷ്ടമല്ല. സ്വാദിൽ മാത്രമേ ഈ പ്രശ്നമുള്ളു. ഗുണത്തിൽ ഇവൻ കേമനാണ്. കയ്പ്പുള്ളതിനാൽ കഴിക്കാൻ പലർക്കും മടിയാണ്, ഇതിനാൽ തന്നെ പാവയ്ക്കയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും പലർക്കും അറിയില്ല.
ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് പാവയ്‌ക്ക. ഒരു ഗ്ലാസ്സ് പാവയ്‌ക്ക ജ്യൂസ് ദിവസം കുടിക്കുന്നത് കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ പാവയ്ക്കയുടെ ഇലയോ കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് അണുബാധയെ പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത് സഹായിക്കും.