അമിതവണ്ണം കുറച്ച് ഫിറ്റായ ശരീരമാണോ ആഗ്രഹം? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

വെള്ളി, 25 മെയ് 2018 (08:25 IST)
വണ്ണം കുറച്ച് ശരീരം ഫിറ്റ് ആക്കിവയ്‌ക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇതിനായി പല മരുന്നുകളും പരീക്ഷണങ്ങളും നടത്തുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേറ്റുള്ള വ്യായമവും ഓട്ടവും ചാട്ടവും ഒക്കെ ഇതിന്റെ ഭാഗമാണ്.
 
എന്നാൽ ഇതിനൊരു എളുപ്പ വഴിയുണ്ട്. രാവിലെ വ്യായമത്തിനൊരുങ്ങുമ്പോൾ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ ശീലമാക്കിക്കോളൂ. കാപ്പിയിൽ ഒരു പച്ച കോഴിമുട്ട ചേർത്ത് കഴിക്കുന്നതാണ് ബെസ്‌റ്റ്. അമിതവണ്ണം കുറച്ച് ഫിറ്റായ ശരീരത്തിന് ഇത് അത്യുത്തമമാണെന്നാണ് വിധഗ്‌ദരുടെ കണ്ടെത്തൽ.
 
ഇങ്ങനെ വ്യായാമത്തിന് മുമ്പ് കോഴിമുട്ട ചേർത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഊർജം പകരുന്നു. അതിനൊപ്പം ശരീര ഭാരവും തടിയും കൂട്ടാതെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. പച്ചമുട്ട കഴിക്കുന്നതിലൂടെ ബാക്‌ടീരിയകൾ ശരീരത്തിൽ എത്തുമെന്ന് ചിലർക്കെങ്കിലും ആശങ്ക കാണാം. എന്നാൽ അതിനും പേടിക്കേണ്ടതില്ല. 160 ഡിഗ്രി വരെ തിളപ്പിച്ചാലാണ് പച്ചമുട്ടയിലെ ബാക്‌ടീരിയകൾ നശിക്കുക. 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഒരു കേടും ഉണ്ടാക്കില്ലെന്നും വിധഗ്‌ദർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍