അമിതമായാൽ അമൃത് മാത്രമല്ല വെള്ളവും പണിതരും

തിങ്കള്‍, 28 മെയ് 2018 (09:10 IST)
ധാരാളം വെള്ളം കുടിക്കണമെന്ന് പറയാത്തവരായി ആരും തന്നെ കാണില്ല. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാൽ പ്രശ്‌നങ്ങൾ പലതാണെന്നും പറയുന്നവരുണ്ട്. വെള്ളം ധാരാളം കുടിക്കണം, അതു നല്ലതാണ്. പക്ഷേ അതികമായാൽ വെള്ളവും നമ്മുടെ ശരീരത്തിന് കേടാണ്. അത് എങ്ങനെയെന്നല്ലേ...
 
ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് കൃത്യം അളവെടുത്ത് കുടിക്കുന്നവരുണ്ട്. ചിലർ കണക്കില്ലാതെ വെള്ളം കുടിക്കുന്നു. ചിലർ ഇതേപ്പറ്റി ശ്രദ്ധിക്കുന്നേയില്ല. എന്നാൽ വെള്ളത്തിന്റെ അളവും നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കാരണം, വെള്ളം അമിതമാകുന്നത് സോഡിയത്തിന്റെ അളവ് കുറയാനും നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്താനും തലച്ചോറിൽ വീക്കമുണ്ടാകാനും കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നുണ്ട്. 
 
പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. ഇത് ബുദ്ധിശക്തിയെയും ഓർമ്മശക്തിയെയും കാര്യമായി ബാധിക്കും. തലച്ചോറിന്റെ ജലാംശം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് ഹൈപ്പോനൈട്രീമിയയ്ക്ക് ഒരു കാരണം. ഇനിയെങ്കിലും അമിതമായി വെള്ളം കുടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍