നന്നായി പഴുക്കാത്ത പഴവർഗ്ഗങ്ങൾ കഴിക്കാറുണ്ടോ? ഉണ്ടെങ്കിൽ ആ ശീലം നിർത്തിക്കോളൂ, ഇല്ലെങ്കിൽ പണിയാകും

ചൊവ്വ, 29 മെയ് 2018 (12:19 IST)
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ദിവസേന കഴിക്കുന്നതു നല്ലതാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മറ്റും പഴങ്ങളിലൂടെ നമുക്ക് ലഭിക്കും. എന്നാൽ പാകം ആകുന്നതിന് മുമ്പ് പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതാണോ എന്നും പലരുടെയും സംശയമാണ്.
 
പാകം ആകാത പഴവർഗ്ഗങ്ങൾ കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഈ ശീലം അത്രയ്‌ക്ക് നല്ലതല്ലെന്നാണ് വിധഗ്ദർ പറയുന്നത്. അങ്ങനെ കഴിച്ചാൽ അത് നമ്മുടെ ശരീരത്തെ മോശമായ രീതിയിൽ ബാധിക്കും. എത് എങ്ങനെയെന്നല്ലേ... അങ്ങനെ കഴിച്ചാലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
 
ദഹനപ്രശ്നം  
 
പാകമാകുന്നതിന് മുമ്പ് പഴങ്ങള്‍ കഴിച്ചാല്‍ അവ ദഹിക്കാന്‍ സമയമെടുക്കും. ഇത് ചിലപ്പോള്‍ ദഹനപ്രക്രിയയെതന്നെ ബാധിക്കാം. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ വായിലെ ചര്‍മത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ ഉണ്ടാകാം.
 
തലചുറ്റൽ‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ 
 
തലചുറ്റൽ‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഇതുമൂലം ഉണ്ടാകാം. ചിലർക്ക് ദഹനപ്രശ്നം ഉണ്ടാകുമ്പോള്‍ തലചുറ്റല്‍ അനുഭവപ്പെടും. മറ്റുചിലര്‍ക്ക് മലബന്ധം, ഛര്‍ദ്ദി എന്നിവയായിരിക്കും. വയറ്റില്‍ അടിഞ്ഞു കൂടിയ ദഹിക്കാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ ശരീരം കണ്ടെത്തുന്ന വഴിയാണ് പലപ്പോഴും ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം.
 
പല്ലിന് പ്രശ്നം  
 
പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ പഴുക്കാത്ത പഴങ്ങൾ കഴിക്കുന്നത്തു കാരണമാകും. നന്നായി പഴുക്കാത്ത പഴങ്ങളിൽ ധാരാളം ആസിഡ് അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇത് പല്ലിന്റെ ആരോഗ്യത്തെ നന്നായി ബാധിക്കാനും ഇടയുണ്ട്.
 
ടോക്സിന്‍സ്  
 
പഴുക്കാത്ത പഴങ്ങളില്‍ ചെറിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പഴുക്കാത്ത പൈനാപ്പിൾ, പപ്പായ, തക്കാളി എന്നിവയിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഗര്‍ഭിണികള്‍ പച്ച പപ്പായ കഴിക്കരുതെന്നു പറയുന്നതിന്റെ കാരണവും ഇതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍