24 മണിക്കൂറിനിടെ 6,535 കേസുകൾ, 146 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,45,380

Webdunia
ചൊവ്വ, 26 മെയ് 2020 (10:19 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണികൂറിനിടെ 6,535 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി. 146 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇതോടെ ആകെ മരണം 4,167 ആയി. 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 60,490 പേർ രോഗമുക്തി നേടി. 
 
തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,000 കടക്കുന്നത്. മഹാരാഷ്ട്രയിൽ സ്ഥിതി നിയന്ത്രണാതീതമാണ്. മുബൈ നഗരത്തിൽ മാത്രം രോഗബാധിതരുടെ എണ്ണം 32,000 ത്തോട് അടുക്കുകയാണ്. ആയിരത്തിലധികം പേർ മുംബൈയിൽ മാത്രം മരിച്ചു. തമിഴ്നാട്ടിലും ഡൽഹിയിലും രോഗബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുകയാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് രാജ്യത്ത് 70,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article