കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകിയില്ല, കുഞ്ഞ് എറണാകുളത്തെ ബന്ധുവീട്ടിലെന്ന് സൂരജിന്റെ പിതാവ്

ചൊവ്വ, 26 മെയ് 2020 (07:51 IST)
ഉത്രയുടെ ഒരുവയസായ കുഞ്ഞിനെ സൂരജിന്റെ ബന്ധുക്കൾ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകിയില്ല. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ഉത്തരവുമായി ഉത്രയുടെ പിതാവും ബന്ധുവും അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഉത്രയുടെ കുഞ്ഞും ഭർതൃമാതാവും സൂരജിന്റെ വീട്ടിലോ ബന്ധുവീടുകളിലോ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു.
 
കുട്ടിയെ എറണാകുളത്തുള്ള ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോയി എന്നാണ് സൂരജിന്റെ അച്ഛനും സഹോദരിയും കുഞ്ഞിനെ തിരക്കിയെത്തിയ പൊലീസിനോട് പറഞ്ഞത്. ഈ അവസരത്തിൽ കുഞ്ഞിനെ കണാനില്ലെങ്കിൽ കുഞ്ഞിനെയും അപായപ്പെടുത്താനുള്ള ശ്രമം നടക്കും എന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ കുഞ്ഞിനെ എത്തിയ്ക്കണം എന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍