എന്തുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ ഭർത്താവിന്‌റെ രണ്ടടി പിന്നിൽ നടക്കുന്നത്?; ഉത്തരവുമായി സ്‌മൃതി ഇറാനി

തുമ്പി ഏബ്രഹാം
വെള്ളി, 3 ജനുവരി 2020 (16:22 IST)
എന്തികൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ ഭർത്താവിന്‍റെ രണ്ടടി പിന്നിൽ നടക്കുന്നതെന്ന' ചോദ്യത്തിന് സോഷ്യൽ മീഡിയയെ കീഴടക്കിയ മറുപടി സ്മൃതി ഇറാനി നൽകിയത്.
 
ഒരു വീഡിയോയിൽ നിന്നുള്ള ഈ ഭാഗമടങ്ങുന്ന ക്ലിപ്പ് അടർത്തിയെടുത്ത് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ ടിക് ടോകിൽ പങ്കു വെച്ചതോടെയാണ് ഇത് വൈറലായത്. ടിക് ടോകിൽ പാഹിയാണ് വീഡിയോ പങ്കുവെച്ചത്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന് ആവേശത്തോടെ പ്രതികരിക്കുന്ന പാഹിയെയും വീഡിയോയിൽ കാണാം.
 
'ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾ ഭർത്താവിന്‍റെ രണ്ടടി പിന്നിൽ നടക്കണമെന്നാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്. കാരണം, ഭർത്താവ് അദ്ദേഹത്തിന്‍റെ വഴിയിൽ നിന്ന് വ്യതിചലിക്കുകയോ പതറുകയോ ചെയ്യുമ്പോൾ, പിന്നിൽ നിന്ന് മുറുകെ പിടിച്ച് ശരിയായ പാതയിലേക്ക് എത്തിക്കാൻ അപ്പോൾ ഭാര്യയ്ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ്, എപ്പോഴും ഭാര്യ ഭർത്താവിന്‍റെ രണ്ടടി പിന്നിൽ നടക്കുന്നത്' - സ്മൃതി ഇറാനി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article