ഐ പി എല്ലിൽ ഇനി ബൂമ്രയെ നേരിടണ്ടല്ലോ എന്ന് ക്രിസ് ലിൻ, ആശ്വസിക്കാൻ വരട്ടെയെന്ന് ബൂമ്ര

അഭിറാം മനോഹർ

വെള്ളി, 20 ഡിസം‌ബര്‍ 2019 (10:26 IST)
ഐ പി എൽ താരലേലത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്  2 കോടി രൂപക്കാണ്. മറ്റൊരു ഓസീസ് താരമായ പാറ്റ് കമ്മിൻസിനാണ് ഏറ്റവും ഉയർന്ന തുക കിട്ടിയതെങ്കിലും ഐ പി എൽ ലേലത്തിന് ശേഷം സന്തോഷം പങ്കു വെച്ചുള്ള ക്രിസ് ലിന്നിന്റെ പോസ്റ്റ് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.
 
മുംബൈ ഇന്ത്യൻസ് എന്നെ സ്വന്തമാക്കിയതിൽ സന്തോഷവും വലിയ ആശ്വാസവുമുണ്ട്. എനിക്ക് ഇന്ത്യൻ ബൗളർ ജസ്പ്രീത് ബൂമ്രയെ നേരിടേണ്ടിവരില്ലല്ലോ എന്നായിരുന്നു ലേലത്തിന് ശേഷം താരത്തിന്റെ ട്വീറ്റ്. 
 
എന്നാൽ ട്വീറ്റ് ഇട്ടതിന് ശേഷം പെട്ടെന്ന് തന്നെ ബൂമ്ര ഇതിനുള്ള മറുപടി ട്വിറ്ററിലൂടെ നൽകി. വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്. മുംബൈയിൽ ആയതിനാൽ തന്നെ നേരിടേണ്ടി വരില്ലെന്ന് ആശ്വസിക്കാൻ വരട്ടെയെന്നും ഇനി ലിന്നിന് തന്നെ നെറ്റ്സിൽ സ്ഥിരമായി നേരിടേണ്ടി വരുമെന്നും ബൂമ്ര ട്വിറ്ററിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍