പൗരാവകാശം,അഭിപ്രായ സ്വാതന്ത്രം എന്നിവയിൽ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്ട്: നാണക്കേടെന്ന് ശശി തരൂർ

Webdunia
വെള്ളി, 5 മാര്‍ച്ച് 2021 (12:57 IST)
പൗരാവകാശം,അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനമാക്കിയ ഫ്രീഡം ഹൗസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യ റാങ്കിങിൽ പിന്നിലെന്ന റിപ്പോർട്ട് രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂർ എംപി. വാഷിങ്‌ടൺ ആസ്ഥാനമായ ഫ്രീഡം ഹൗസ് പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യ 88-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
 
പൗരാവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും അടക്കം 25 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഫ്രീഡം ഹൗസിന്റെ പഠനം. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 88ആം സ്ഥാനത്താണ്. ഫ്രീഡം ഹൗസ് മാത്രമല്ല സ്വീഡൻറെ പ്രസിദ്ധമായ വി ഡെം ഇൻസ്റ്റിട്യൂട്ടും ജനാധിപത്യത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയെ തരം താഴ്‌ത്തിയതായും തരൂർ പറഞ്ഞു. ഇന്ത്യയിൽ അർദ്ധ സ്വാതന്ത്രമാണ് നിലനിൽക്കുന്നതെന്നും റിപ്പൊർട്ടിൽ പറയുന്നു.
 
ഫ്രീഡം ഹൗസിൻ്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ തന്നെ 20 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണ്ണ സ്വാതന്ത്രം അനുഭവിക്കുന്നത്. ലോകമെങ്ങും ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിൻറെ ഭാഗമാണ് ഇന്ത്യയിലെ മാറ്റം എന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article