ഒരോവറിൽ ആറ് സിക്‌സറുകൾ നേടിയ 3 പേരും മുംബൈ ഇന്ത്യൻസ് താരങ്ങൾ!

വ്യാഴം, 4 മാര്‍ച്ച് 2021 (17:32 IST)
ഒരോവറിൽ ആറ് സിക്‌സറുകൾ നേടിയവരുടെ എലൈറ്റ് ലിസ്റ്റിൽ വിൻഡീസ് നായകൻ കിറോൺ പൊള്ളാർഡും. ഇന്ത്യൻ താരം യുവ്‌രാജ് സിങ്, മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷലെ ഗിബ്‌സ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. അതേസമയം ഇവർ 3 പേരും തമ്മിൽ ഒരു സമാനതയുണ്ട്. 3 താരങ്ങളും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
 
ഐസിസി ലോകകപ്പിൽ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്റെ സികസുകള്‍. 2007 ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് സ്പിന്നര്‍ ഡാന്‍ വാന്‍ ബുങ്കെയ്‌ക്കെതിരെയായിരുന്നു ഗിബ്‌സിന്റ നേട്ടം. അതേസമയം ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ അകില ധനഞ്ജയ്‌ക്കെതിരെയാണ് പൊള്ളാര്‍ഡ് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചത്.
 
മത്സരത്തിൽ 11 പന്തില്‍ 38 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ ബാറ്റിങ് മികവില്‍ വിന്‍ഡീസ് നാലു വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍