ആന്റിഗ്വയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 131 റൺസാണെടുത്തത്. 3 ഓവറിൽ 50 റൺസ് എന്ന നിലയിൽ നിന്നും അകില ധനഞ്ജയയുടെ ഹാട്രിക്ക് പ്രകടനത്തോടെ മത്സരം ശ്രീലങ്ക കൈപിടിയിൽ ഒതുക്കിയതായിരുന്നു. എന്നാൽ അടുത്ത ഓവറിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു. അടുത്ത ഓവർ എറിയാനെത്തിയ ധനഞ്ജയ ആയിരുന്നു. മറുതലയ്‌ക്കൽ കിറോൺ പൊള്ളാർഡ്.