'നേപ്പാളിലും, ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിയ്ക്കുക അമിത് ഷായുടെ ലക്ഷ്യം'

തിങ്കള്‍, 15 ഫെബ്രുവരി 2021 (10:59 IST)
ഹുവാഹത്തി: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മാത്രമല്ല, അയൽ ‌രാജ്യങ്ങളിലും ബിജെപി സർക്കാർ രൂപീകരിയ്കുക ബിജെപിയുടെ ലക്ഷ്യമെന്ന് തിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിയ്ക്കുക എന്നത് അമിത് ഷായുടെ പദ്ധതിയാണ് എന്നായിരുന്നു ബിപ്ലവ് കുമാർ ദേബിന്റെ പ്രതികരണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും ബിജെപിയെ വ്യാപിപ്പിച്ച ശേഷം വിദേശത്തേയ്ക്കും ബിജെപിയെ വളർത്തുന്ന കാര്യത്തെക്കുറിച്ച് 2018ലെ ത്രിപുര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അമിത് ഷാ വ്യക്തമാക്കിയിരുന്നു എന്നാണ് ബിപ്ലബ് കുമാർ ദേബിന്റെ വെളിപ്പെടുത്തൽ.
 
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപിയെ മാറ്റിയാതിന് അമിത് ഷായെ പുകഴ്ത്തിക്കൊണ്ടായിന്നു വെളിപ്പെടുത്തൽ. '2018ൽ സർക്കാർ ഗസ്റ്റ് ഹൗസിൽ ബിജെപി നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിയ്ക്കുന്ന സമയത്താണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിയ്ക്കാൻ ബിജെപിയ്ക്ക് സാധിച്ചു എന്ന് ജാംവൽ പറഞ്ഞു. ഇനി ശ്രീലങ്കയും, നേപ്പാളും ഉണ്ടെന്നായിരുന്നു അതിന് അമിത് ഷായുടെ മറുപടി. ആ രാജ്യങ്ങളിലേയ്ക്ക് പാർട്ടിയെ വളർത്തണം എന്ന് അമിത് ഷാ പറഞ്ഞു.' ബിപ്ലബ് കുമാർ ദേബ് വെളിപ്പെടുത്തി. കേരളത്തിൽ ഇത്തവണ ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍