ശ്രീലങ്കയില്‍ അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്‌സിന് അനുമതിയായി

ശ്രീനു എസ്

ശനി, 23 ജനുവരി 2021 (09:30 IST)
ശ്രീലങ്കയില്‍ അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്‌സിന് അനുമതിയായി. രാജ്യത്തെ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയാണ് അനുമതി നല്‍കിയത്. നേരത്തേ ഇന്ത്യ ഏഴു രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി എത്തിച്ചിരുന്നു. ബംഗ്ലാദേശിന് 20ലക്ഷം ഡോസ് കൊവിഡ് വാക്‌സിനും നേപ്പാളിന് 10ലക്ഷം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. വാണിജ്യാടിസ്ഥാനത്തില്‍ ബ്രസീലിലേക്ക് ഇന്നലെ വാക്‌സിന്‍ പോയിരുന്നു.
 
കൂടാതെ വാക്‌സിന്‍ ലഭ്യമാകുന്നതനുസരിച്ച് 19 രാജ്യങ്ങളില്‍ ഇന്ത്യ വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ഉപയോഗത്തിനുള്ളത് നിലനിര്‍ത്തിയതിനുശേഷമായിരിക്കും വിതരണം നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍