ഇത് ഞങ്ങളുടെ അഭിമാനപ്രശ്‌നം, നാലാം ടെസ്റ്റ് ഞങ്ങൾക്ക് ജയിക്കണം: ജോ റൂട്ട്

ബുധന്‍, 3 മാര്‍ച്ച് 2021 (12:03 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനം നേടാനുള്ള ഇംഗ്ലണ്ടിന്റെ എല്ലാ സാധ്യതകളും അടഞിരിക്കുകയാണ്. ഇന്ത്യയുമായുള്ള നാലാം ടെസ്റ്റ് വിജയിച്ചാലും ഇംഗ്ലണ്ടിന് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ സാധിക്കില്ല. അതേസമയം നാലാം ടെസ്റ്റിൽ വിജയിക്കേണ്ടത് ഇംഗ്ലണ്ടിന്റെ അഭിമാനപ്രശ്‌‌നമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്.
 
നാലാം ടെസ്റ്റിൽ വിജയിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഞങ്ങൾക്കാവില്ല. പക്ഷേ പരമ്പര സമനിലയിലാക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകും എന്നാകും ക്യാപ്‌റ്റനെന്ന നിലയിൽ എനിക്ക് പറയാനാകുക. പിച്ചിനെ പറ്റി അമിതമായ ചിന്തകൾക്ക് ഇടം നൽകേണ്ടതില്ല. ആത്മവിശ്വാസത്തോടെ കളിച്ചാൽ ഇംഗ്ലണ്ടിന് വിജയിക്കാനാവുമെന്നും റൂട്ട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍