ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാകാൻ അശ്വിന് സാധിക്കുമോ? സാധ്യതകൾ ഇങ്ങനെ

ചൊവ്വ, 2 മാര്‍ച്ച് 2021 (16:22 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആരെല്ലാം ഫൈനൽ കളിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിൽ ആരായിരിക്കും വിജയിക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമുകളുടെ സാധ്യത. നാലാം ടെസ്റ്റിൽ ഇന്ത്യ തോറ്റാൽ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനല്‍ മത്സരം നടക്കുക.
 
അതേസമയം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആരായിരിക്കും വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തുക എന്ന് പരിശോധിക്കുകയാണെങ്കിൽ 14 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ചാമ്പ്യൻഷിപ്പിൽ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുള്ളത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്താൻ സാധ്യതയുണ്ട്.
 
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 59 വിക്കറ്റുമായി മൂന്നാമതാണ് അശ്വിൻ. 3 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നാല്‍ അശ്വിന് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ അശ്വിന് സാധിച്ചേക്കും. 16 മത്സരത്തില്‍ നിന്ന് 69 വിക്കറ്റുകളുമായി ഇംഗ്ലണ്ട് പേസറായ സ്റ്റുവർട്ട് ബ്രോഡാണ് പട്ടികയിൽ രണ്ടാമത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍