രണ്ട് ദിവസം പോലും മത്സരം നീണ്ട് നിൽക്കാത്ത ഇത്തരം പിച്ചുകൾക്കെതിരെ ഐസിസി നടപടി എടുക്കണം. ഒരു ദിവസത്തിൽ 17 വിക്കറ്റുകളാണ് വീണത് എന്നത് നോക്കണം, സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മുതലാക്കാൻ സ്പിൻ വിക്കറ്റ് ഒരുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം പിച്ചുകൾ ഒരുക്കുന്നത് ശരിയല്ല.
ആറ് ഓവറിൽ റൂട്ട് 5 വിക്കറ്റ് എടുത്തുവെന്ന് പറയുമ്പോൾ തന്നെ പിച്ചിന്റെ നിലവാരം മനസിലാക്കും. റൂട്ട് പോലും ഇത്രയും വലിയ നേട്ടം സ്വന്തമാക്കുമ്പോൾ അശ്വിന്റെയും അക്‌സറിന്റെയും നേട്ടത്തെ എന്തിന് പുകഴ്‌ത്തണം. ഓസീസിൽ ടെസ്റ്റ് വിജയിച്ചപ്പോൾ ലഭിച്ച അതേ സന്തോഷം ഈ ടെസ്റ്റ് വിജയിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചുവെന്ന് താൻ കരുതുന്നില്ലെന്നും ഇൻസമാം പറഞ്ഞു.