രാഷ്ട്രപതി തിരെഞ്ഞെടുപ്പ്, ഭൂരിപക്ഷത്തിന് എൻഡിഎയ്ക്ക് 13,000 വോട്ടുമൂല്യം കുറവ്

Webdunia
ശനി, 11 ജൂണ്‍ 2022 (08:55 IST)
ജനപ്രതിനിധിസഭകളിലെ നിലവിലെ അംഗബലം കണക്കിലെടുക്കുമോൾ രാഷ്ട്രപതി തിരെഞ്ഞെടുപ്പിൽ ഭൂരിപക്ഷമുറപ്പിക്കാൻ എൻഡിഎയ്ക്ക് 13,000 വോട്ടുമൂല്യം കുറവ്. പ്രതിപക്ഷ നിരയിൽ നിന്ന് വൈഎസ്ആർ കോൺഗ്രസ്, ബിജു ജനദാതൾ എന്നീ പാർട്ടികളുടെ സാന്നിധ്യം ഈ കുറവ് പരിഹരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
 
2017-ല്‍ എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കുറി ബിജെപിക്ക് ഒപ്പമില്ല. 2017ണ് ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നഷ്ടമായതും പാർട്ടിയെ ബാധിക്കും. അതിനാൽ തന്നെ കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞതവണ പിന്തുണ നല്‍കിയിരുന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ് അടക്കം ബിജെപിയുമായി ഇടഞ്ഞുനിൽപ്പാണ്.
 
വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കഴിഞ്ഞമാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പാർട്ടികളുടെ വോട്ടാണ് ബിജെപി ലക്ഷ്യമിടുന്നത്. യുപിയിൽ മായാവതിയുടെ രഹസ്യപിന്തുണയും ബിജെപിക്കുണ്ടെന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article