പ്രവാചകനെതിരെയുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം: മതഭ്രാന്ത് ഇന്ത്യയില്‍ അനുവദിക്കരുതെന്ന് താലിബാന്‍!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ജൂണ്‍ 2022 (12:13 IST)
പ്രവാചകനെതിരെയുള്ള ബിജെപി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് താലിബാന്‍. മതഭ്രാന്ത് ഇന്ത്യയില്‍ അനുവദിക്കരുതെന്ന് താലിബാന്‍ പറഞ്ഞു. ഇസ്ലാമിനെ അധിഷേപിക്കുകയും മുസ്ലീമുകളുടെ വികാരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന മതഭ്രാന്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ആണ് ആവശ്യപ്പെട്ടത്. 
 
നിരവധി രാജ്യങ്ങളാണ് വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. ഖത്തര്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, മാലിദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചു. അതേസമയം വിവാദ പ്രസ്താവന നടത്തിയ നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍