മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഫെബ്രുവരി 2025 (15:49 IST)
Elephant
മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞദിവസം ആനയെ മയക്കു വെടി വച്ച് പിടികൂടി ചികിത്സ നല്‍കിയിരുന്നു. ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. ആന പൂര്‍ണ്ണമായി ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം കൊമ്പന്‍ ഭക്ഷണം എടുത്തു തുടങ്ങിയിരുന്നു. ഇത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് ശ്രമങ്ങളെല്ലാം വിഫലമാക്കി ആന മടങ്ങി. 
 
കഴിഞ്ഞദിവസം രാത്രിയോടെയാണ് ആനയുടെ നില വഷളായത്. മസ്തകത്തിലെ അണുബാധ തുമ്പികൈയിലേക്കും വ്യാപിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ ആനയെ വനത്തില്‍ കണ്ടത് നേരത്തെ വാര്‍ത്തയായിരുന്നു. ആനയെ പിടികൂടുന്നതില്‍ വനം വകുപ്പിന് കാലതാമസം ഉണ്ടായി. അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ആനയുടെ ജീവന് ഭീഷണിയാണെന്നും നേരത്തെ നിരീക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍