പാര്‍ലമെന്റിന് സമീപം പരിഭ്രാന്തി പരത്തി പ്ലാസ്റ്റിക്ക് കളിപ്പാട്ടം

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (16:29 IST)
പാര്‍ലമെന്റിന് സമീപം നാഷണല്‍ മീഡിയ സെന്ററിനു പുറത്താണ് സംശയാസ്പദമായ പ്ലാസ്റ്റിക്ക് വസ്തു കണ്ടെത്തിയത്. പാര്‍ലമെന്റില്‍ നിന്നും ഒരുകിലോമാറ്റര്‍ ദൂരെയാണ് വസ്തു കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സിഐഎസ്എഫിന്റെ ബോംബ് ആന്റ് ഡിസ്പോസല്‍ സ്‌ക്വാഡ് വസ്തു പരിശോധിച്ചെന്നും അതൊരു പ്ലാസ്റ്റിക്ക് കളിപ്പാട്ടമാണെന്നും പരിഭ്രാന്തി പെടാനൊന്നും ഇല്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article