"കേരള നിയമസഭയിലേക്കാണ് തിരെഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കല്ല" അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്

Webdunia
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:33 IST)
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എം‌പി എ.എം ആരിഫ്. കായംകുളത്ത് നടന്ന വനിതാ സംഗമത്തില്‍ പ്രസംഗിക്കവെയാണ് ആരിഫിന്റെ വിവാദപരാമർശം.
 
പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓർക്കണമെന്നാണ് ആരിഫ് എൽഡിഎഫ് പൊതുയോഗത്തിൽ പറഞ്ഞു.
 
അതേസമയം തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്‍റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ആരിഫിന്റെ പ്രസ്‌താവന ഏറെ വേദനിപ്പിച്ചെന്നും അരിത ബാബു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article