1,500 രൂപ പെൻഷൻ തുക ദിവസവും രണ്ട് ചായ കുടിച്ചാൽ തീരും: ശശി തരൂർ

ബുധന്‍, 31 മാര്‍ച്ച് 2021 (14:37 IST)
സർക്കാർ നൽകിവരുന്ന 1,500 എന്ന പെൻഷൻ തുക ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്‌തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് യു‌ഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തിയതെന്നും തരൂർ പറഞ്ഞു.
 
1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് അതിജീവിക്കാനാവില്ല എന്ന് കണ്ടുകൊണ്ടാണ് പെൻഷൻ തുക ഇരട്ടിയാക്കാൻ യു‌ഡിഎഫ് തീരുമാനിച്ചത്. എൽഡിഎഫിന് പെൻഷൻ തുക 2500 ആകണമെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും തരൂർ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍