രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടിയോട് അടുക്കുന്നു

ശ്രീനു എസ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (11:02 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടിയോട് അടുക്കുന്നു. 7,91,05,163 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. കൊവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നതിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 478 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയിട്ടുണ്ട്.
 
രോഗം മൂലം ഇതുവരെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,65,101 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,41,830 ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍