മുംബൈയില്‍ 144: ഇന്നലെ മാത്രം 11,163 പുതിയ കൊവിഡ് കേസുകള്‍

ശ്രീനു എസ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (09:25 IST)
മുംബൈയില്‍ 144 പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 11,163 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 25 പേരുടെ മരണവും രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാ സ്ഥാപനങ്ങളും അടച്ചിടും. രാത്രി എട്ടുമണിമുതല്‍ രാവിലെ ഏഴുമണിവരെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏപ്രില്‍ 30വരെ തുടരും.
 
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 57,074 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 222പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍