വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍

ശ്രീനു എസ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (08:34 IST)
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്കാണ് വോട്ടിങ് രേഖപ്പെടുത്താന്‍ സൗകര്യം ഉള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം ഏകദേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.
 
നാളെ രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനത്തെ മണിക്കൂറില്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാന്‍ അവസരം ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍