ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

അഭിറാം മനോഹർ

ഞായര്‍, 19 ജനുവരി 2025 (14:19 IST)
ഇന്ത്യയുടെ ഒളിമ്പിക്‌സ് ഷൂട്ടിംഗ് താരവും ഖേല്‍രത്‌ന ജേതാവുമായ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ കുടുംബാംഗങ്ങളായ 2 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മനുവിന്റെ മാതൃസഹോദരനും മാതൃമാതാവുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ വെച്ചാണ് അപകടമുണ്ടായത്. മനുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന 2 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഒളിവിലാണ്. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ 2 വെങ്കലമെഡലുകള്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മനുഭാക്കര്‍ കഴിഞ്ഞ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍