ഷൂട്ടിങ്ങ് സെറ്റിന്റെ സീലിങ് തകര്‍ന്ന് വീണ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ ഇമ്പീരിയല്‍ പാലസില്‍ മേരെ ഹസ്ബന്‍ഡ് കി ബീവി എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്‌നാനി, സംവിധായകന്‍ മുദ്ദാസര്‍ അസീസ് എന്നിവര്‍ക്കും സെറ്റിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയില്‍ സീലിങ് തകര്‍ന്ന് വീഴുകയായിരുന്നുവെന്നും അര്‍ജുന്‍ കപൂര്‍, ജാക്കി ഭാഗ്‌നാനി, മുദ്ദാസര്‍ അസീസ് എന്നിവര്‍ക്ക് പരിക്കേറ്റതായും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എമ്പ്‌ലോയീസ് അംഗം അശോക് ദുബെ പറഞ്ഞു. സൗണ്ട് സിസ്റ്റത്തിലെ വൈബ്രേഷനാണ് അപകടത്തിന് കാരണമായത്. നടി ഭൂമു പട്‌നേക്കറും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ നടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.