യുക്രൈന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് മോദി; രാഷ്ട്രീയ പിന്തുണ തേടി സെലന്‍സ്‌കി

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ഫെബ്രുവരി 2022 (20:42 IST)
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ച തുടരണമെന്ന് മോദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉക്രൈന്‍ പ്രസിഡന്റിനോട് മോദി പറഞ്ഞു. ഇക്കാര്യം സെലന്‍സ്‌കി ട്വിറ്റ് ചെയ്തിട്ടുണ്ട്. 
 
രാഷ്ട്രീയ പിന്തുണയാണ് ഇന്ത്യയോട് തേടിയതെന്ന് സെലന്‍സ്‌കി പറഞ്ഞു. അതേസമയം യുക്രൈനില്‍ നിന്ന് അതിര്‍ത്തികടന്ന് റൊമേനിയയിലെത്തിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 219 പേരാണ് ഉള്ളത് രാത്രി മുംബെയിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

Next Article