റഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്നും പോളണ്ട് പിന്മാറി. റഷ്യ ഉക്രൈയിനില്‍ നടത്തുന്ന യുദ്ധമാണ് കാരണം. ലോകരാജ്യങ്ങള്‍ റഷ്യക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അടുത്തമാസം 24ന് മോസ്‌കോയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. അതേസമയം റഷ്യക്കെതിരെ ആണവ ഉപരോധം വേണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.