യുക്രൈനില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടത് 198 പേര്‍; 1.2 ലക്ഷത്തിലധികം പേര്‍ രാജ്യംവിട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഫെബ്രുവരി 2022 (16:35 IST)
യുക്രൈനില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടത് 198 പേരെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കൂടാതെ 1.2 ലക്ഷത്തിലധികം പേര്‍ ഇതുവരെ രാജ്യംവിട്ടിട്ടുണ്ടെന്ന് യുഎന്‍ സ്ഥിരീകരിച്ചു. തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ ശക്തമായ പോരാട്ടം നടത്തുകയാണ്. 
 
അതേസമയം യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനിച്ചത്. കരമാര്‍ഗമുള്ള റഷ്യന്‍ സൈന്യത്തെ ഉക്രൈന്‍ പ്രതിരോധിച്ചതോടെ റഷ്യ ശക്തമായി വ്യോമാക്രമണം നടത്തുകയാണ്. അതേസമയം യുക്രൈന് അടിയന്തര സാമ്പത്തിക സഹായം അമേരിക്ക പ്രഖ്യാപിച്ചു. 600മില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് നല്‍കുക. ഉത്തരവില്‍ ബൈഡന്‍ ഒപ്പുവച്ചു. കൂടാതെ യുക്രൈന് സാമ്പത്തിക സഹായം നല്‍കാന്‍ ഇറ്റലിയും തീരുമാനിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍