ഇന്ന് പുലര്‍ച്ചെ തന്നെ റഷ്യ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. രാവിലെ രണ്ട് ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായതായി സിഎന്‍എന്‍ പറഞ്ഞു. ഒഡേസയില്‍ വന്‍ വ്യോമാക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാറ്റോയിലെ 27 രാജ്യങ്ങളോടും സഹായം തേടിയിട്ടും ആരും സഹായിച്ചില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം താനാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.