വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:05 IST)
രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ മുത്തലാഖ് ചൊല്ലിയത്.
 
മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖിനെ ചൊല്ലി നിരവധി പ്രശ്നങ്ങള്‍ രാജ്യത്ത് ഉടലെടുത്തിരുന്നു.  
മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് സംഭവം. ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും ഇതിനാലാണ് താന്‍ വൈകി എഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാഖ് ചൊല്ലിയത്. 
 
നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗുല്‍ അഫ്ഷാന്‍ പറയുന്നു. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം ഡിസം‌ബര്‍ 22 വെള്ളിയാഴ്ച മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് കരടു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

Next Article