ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. പോളോയുടെ പഴയ ഹാച്ച് ബാക്കിനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലൈന്‍ പ്ലസ് എത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഹാച്ചിന് 7.24 ലക്ഷം രൂപ മുതലാണ് വില.195/55 R16 ക്രോസ്-സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഹൈലൈന്‍ പ്ലസില്‍ നല്‍കിയിട്ടുള്ളത്.
ബ്ലാക്-ഗ്രെയ് തീമിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍. കൂടാതെ വിശിഷ്ടമായ ഫാബ്രിക്-ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഇന്റീരിയറിനെ മനോഹരമാക്കുന്നു. ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റെയ്ന്‍-സെന്‍സിംഗ് വൈപറുകള്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍, ഓട്ടോ എസി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും പോളോ ഹൈലൈന്‍ പ്ലസില്‍ നല്‍കിയിട്ടുണ്ട്.അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.