ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ഡിസം‌ബര്‍ 2022 (08:07 IST)
ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. സെന്‍ട്രല്‍ മുംബൈയിലെ ദാദര്‍ ഏരിയയിലെ ബസ് സ്റ്റാന്റിന് മുന്നിലുള്ള പൊതു ടോയിലറ്റിന് സമീപമാണ് സംഭവം. പബ്ലിക് ടോയിലറ്റിന്റെ സൂക്ഷിപ്പുകാരനാണ് യുവാവിനെ തലയ്ക്കടിച്ച് കൊന്നത്. 
 
രാഹുല്‍ പവാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പണം നല്‍കാതെ പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തുകയും പിന്നാലെ തര്‍ക്കമാകുകയുമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍